ന്യൂഡല്‍ഹി; ഇന്ത്യയുടെ ആദ്യ ലോക്പാലായി മുന്‍ സുപ്രീംകോടതി ജസ്റ്റിസ് പിസി ഘോഷിനെ നിയമിച്ചേക്കും എന്ന് റിപ്പോര്‍ട്ട്. വെള്ളി ആഴ്ച ചേര്‍ന്ന എട്ട് അംഗ ലോക്പാല്‍ സെലക്ഷന് സമിതി ജസ്റ്റിസ് പിസി ഘോഷിനെ ലോക്പാല്‍ ചെയര്‍മാനായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്തതായിട്ടാണ് സൂചന.
പ്രഖ്യാപനം അടുത്ത ആഴ്ച ആദ്യം ഉണ്ടായെക്കും. വിഷയവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടി പരിഗണിക്കും മുമ്പ് പ്രഖ്യാപനം നടന്നെക്കും. ഈ മാസം അവസാനമാണ് സുപ്രീംകോടതി കേസ് പരിഗണിക്കുന്നത്. ലോക്പാല്‍ ലോകായുക്ത നിയമം 2014 അറിയിച്ചിട്ടും ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ ചെയര്‍മാനെ നിയമിച്ചിട്ടില്ലായിരുന്നു. ഇതിനെതിരെ കോമണ്‍ കോസ് എന്ന എന്‍ജിയോ നല്കിയ ഹര്‍ജിയാണ് ഈ മാസം അവസാനം സുപ്രീംകോടതി പരിഗണിക്കുന്നത്.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സെലക്ഷന് സമിതിയില്‍ ലോക്സഭ സ്പീക്കര്‍ സുമിത്ര മഹാജന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, സീനിയര്‍ അഭിഭാഷകന് മുകുള്‍ റോത്തഗി എന്നിവര്‍ പങ്കെടുത്തു.
പിസി ഘോഷ് സുപ്രീം കോടതി ജഡ്ജി ആകുന്നതിന് മുമ്പ് കൊല്‍ക്കത്ത ആന്ധ്രപ്രദേശ് ഹൈകോടതികളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ജയലളിത ഉള്‍പ്പെട്ട അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിധി പ്രസ്താവിച്ചത് ജസ്റ്റിസ് പിസി ഘോഷ് നേതൃത്വം നല്കിയ ബെഞ്ച് ആണ് .