മുംബൈ: മുംബൈയില്‍ ഒഴിവായത് വന്‍ ആകാശ ദുരന്തം. 32,000 അടി ഉയരത്തില്‍ പറക്കുകയായിരുന്ന എയര്‍ ഫ്രാന്‍സ് വിമാനവും അബുദാബിയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് വരുകയായിരുന്ന വിമാനവും തമ്മിലാണ് നേര്‍ക്കുനേര്‍ വന്നത്.
വിമാനത്തിലെ അപകട മുന്നറിയിപ്പ് സംവിധാനം പ്രവര്‍ത്തിച്ചതിന തുടര്‍ന്ന് പൈലറ്റുമാര്‍ സമയോചിതമായി ഇടപെട്ടതിനെ തുടര്‍ന്നാണ് വന്‍ അപകടം തലനാരിഴയ്ക്ക് ഒഴിവായത്.
അതേസമയം, എയര്‍ ട്രാഫിക് കണ്ട്രോള് വിഭാഗത്തിലെ ഉദ്യോസ്ഥനെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി. പാകിസ്താന്റെ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് മുംബൈ മേഖലയില്‍ ഫെബ്രുവരി 27 മുതല്‍ രൂക്ഷമായ തിരക്കാണ് അനുഭവപ്പെടുന്നത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.