ലഖ്നൗ: ബിജെപിയെ പിടിച്ചുകെട്ടാന്‍ പ്രിയങ്കയ്ക്കാവില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനവും പ്രചരണ പരിപാടികളും മുന്‍നിര്‍ത്തി പ്രതികരിക്കുകയായിരുന്നു യോഗി.
എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപി അശ്വമേധം തടുക്കാനാവില്ലെന്നും സജീവ രാഷ്ട്രീയത്തിലേക്ക് പ്രിയങ്ക വന്നതുകൊണ്ടൊന്നും ഉത്തര്‍പ്രദേശിലെ ബിജെപിയുടെ വോട്ട് കുറയില്ലെന്നും യോഗി പറഞ്ഞു.
മുന്‍പും പ്രിയങ്ക കോണ്‍ഗ്രസിനായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയിട്ടുണ്ട്. അന്നൊന്നും ഒരു നേട്ടവും കോണ്‍ഗ്രസിനുണ്ടായില്ല. ബിജെപിക്ക് കോട്ടവും തട്ടിയിട്ടില്ല. അത് തന്നെയായിരിക്കും ഇത്തവണയും സംഭവിക്കുകയെന്നും യോഗി കൂട്ടിച്ചേര്‍ത്തു.