ഡല്‍ഹി: ഏകാധിപതികളായ അഡോള്‍ഫ് ഹിറ്റ്ലറോടും ബെനിറ്റോ മുസോളിനിയോടും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ താരതമ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്. ലോകത്തിന് ആവശ്യം മഹാത്മ ഗാന്ധിയെ പോലെയും മാര്ട്ടിന് ലൂഥര്‍ കിംഗിനെയും പോലെയുമുള്ള നേതാക്കളെയാണ് എന്നും ദിഗ്വിജയ് സിംഗ് പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ ന്യൂസീലന്‍ഡില്‍ നടന്ന ഭീകരാക്രമണത്തെ അപലപിച്ചതിന് പിന്നാലെയാണ് ദിഗ്വിജയ് സിംഗ് മോഡിയെ ഏകാധിപതികളോട് താരതമ്യപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത്. സ്നേഹത്തിന്റെ സന്ദേശവും സമാധാനവുമാണ് ലോകത്തിന് ആവശ്യമെന്നും രാഹുലിനോട് താന്‍ പൂര്‍ണമായി യോജിക്കുകയാണെന്നും അദ്ദേഹമ പറഞ്ഞു.
മഹാത്മ ഗാന്ധിയെയും മാര്ട്ടിന് ലൂഥര്‍ കിംഗിനെയും പോലുള്ളവരെയാണ് നമുക്ക് വേണ്ടതെന്നും അല്ലാതെ ഹിറ്റ്ലറിനെയും മുസോളിനിയെയും മോഡിയെയും പോലെയുള്ളവരെയല്ലെന്നും ദിഗ്വിജയ് സിംഗ് ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരത്തെ, ക്രൈസ്റ്റ്ചര്‍ച്ച് ഭീകരാക്രമണത്തെ അപലപിച്ചിരുന്നു.
I totally agree with Rahul ji. World needs the Doctrine of Love Peace and Compassion promoted by Sanatan Dharm Gautam Budha and Mahavir and not that of Hatred and Violence. We need Mahatma Gandhis Martin Luther Kings and not Hitlers Mussolinis and Modis. https://t.co/Q9Ay0Ro5Tj
— digvijaya singh (@digvijaya_28) March 16, 2019