ഗുവഹാത്തി: ആസാമില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവും സിറ്റിങ് എംപിയുമായ റാം പ്രസാദ് ശര്‍മ പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചു. സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സൂചന. രാജി വയ്ക്കുന്ന കാര്യം ശര്‍മ്മ തന്റെ ഫേയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് വ്യക്തമാക്കിയത്. തേസ്പൂര് എംപിയാണ് റാം പ്രസാദ് ശര്‍മ.
മുതിര്‍ന്ന നേതാക്കളെ പാര്‍ട്ടിയില്‍ അവഗണിക്കുന്നു. ഈ തിരഞ്ഞെടുപ്പില്‍ തന്നെ അവഗണിച്ചു, സിറ്റിങ് എംപിയായ തനിക്ക് മത്സരിക്കാന്‍ അവസരം തരാത്തത് തന്നെ അപമാനിക്കുന്നതിന് തുല്യമാണിത്. അതിനാലാണ് രാജിവയ്ക്കുന്നതെന്ന് രാം പ്രസാദ് ശര്‍മ ഫേയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
നിലവില്‍ തേസ്പൂര് മണ്ഡലത്തില്‍ നിന്നും സംസ്ഥാന കാബിനറ്റ് മന്ത്രി ഡോ.ഹിമാന്ത ബിശ്വശര്‍മയുടെ പേരാണ് സ്ഥാനാര്‍ഥിയായി ഉയര്‍ന്നു കേള്‍ക്കുന്നത്. നിലവില്‍ ജല്ക്കുബാരി മണ്ഡലത്തിലെ എംഎല്‍എയാണ് ഹിമന്ത. കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന ഹിമന്ത 2016ലാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.
അസ്സമിലെ 14 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ബിജെപി ഇന്ന് പ്രഖ്യാപിക്കാന്‍ ഇരിക്കേയാണ് റാം പ്രസാദ് ശര്‍മ രാജി വച്ചത്. ഇന്ന് ബിജെപിയില്‍ നിന്ന് രാജി വയ്ക്കുന്ന രണ്ടാമത്തെ പ്രമുഖ നേതാവാണ് റാം പ്രസാദ് ശര്‍മ. നേരത്തെ ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നിന്നുള്ള ബിജെപി എംപി ശ്യാം ചരണ്‍ ഗുപ്തയും ബിജെപി വിട്ടിരുന്നു. ശ്യാം ചരണ്‍ ബിജെപി വിട്ട് സമാജ് വാദി പാര്‍ട്ടിയിലാണ് ചേര്‍ന്നത്. വരുന്ന തെരഞ്ഞെടുപ്പില്‍ സമാജ് വാദി ടിക്കറ്റില്‍ ബാണ്ട മണ്ഡലത്തില്‍ നിന്ന് മത്സരിച്ചേക്കും.