ന്യൂഡല്‍ഹി: പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി മേം ഭി ചൗക്കീദാര്‍ എന്ന പുതിയ പ്രചരണ തന്ത്രവുമായി ബിജെപി രംഗത്ത്. ഞാനും കാവല്‍ക്കാരനാണെന്ന പേരില്‍ ട്വിറ്റര്‍ വീഡിയോയുമായാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി രംഗത്തെത്തിയത്. സാമൂഹിക പ്രശ്നങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ താന്‍ ഒറ്റയ്ക്കല്ലെന്നും നരേന്ദ്രമോഡി പറഞ്ഞു.
കോണ്‍ഗ്രസ് ഉയര്‍ത്തിയ ചൗക്കീദാര്‍ ചോര്‍ ഹൈ എന്ന പ്രചാരണത്തിന് എതിരെയാണ് ബിജെപിയുടെ പുതിയ പരിപാടി. പ്രധാനമന്ത്രി നരേന്ദ്രമോഡി തന്റെ ട്വിറ്ററിലൂടെ ശനിയാഴ്ച രാവിലെയാണ് ‘മേം ഭി ചൗക്കീദാര്‍’ എന്ന ടാഗ് ലൈനോടെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘നിങ്ങളുടെ കാവല്ക്കാരന് നട്ടെല്ലുയര്‍ത്തി നിന്ന് നാടിനെ സേവിക്കുന്നവനാണ്. പക്ഷേ ഞാനൊറ്റയ്ക്കല്ല, അഴിമതിയ്ക്കും അക്രമത്തിനും സാമൂഹിക പ്രശ്നങ്ങള്‍ക്കും എതിരെ പ്രതികരിക്കുന്ന ഓരോരുത്തരും കാവല്‍ക്കാരാണ്. ഇന്ത്യയുടെ പുരോഗതിയ്ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന എല്ലാവരും കാവല്‍ക്കാരാണ്. ഇന്ന് എല്ലാ ഇന്ത്യക്കാരും പറയുന്നു മേം ഭി ചൗക്കീദാര്‍ മോഡി ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.
ഇതിനൊപ്പം ചേര്‍ത്ത മൂന്ന് മിനിറ്റ് വീഡിയോയില്‍ അഴിമതിയില്‍ നിന്ന് സ്വയം അകന്ന് നില്‍ക്കാനും താനൊരു കാവല്ക്കാരനാകുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. റാഫേല്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട് കാവല്ക്കാരന് കള്ളനാണെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യത്തിന് വലിയ സ്വീകാര്യത കിട്ടിയ സാഹചര്യത്തിലാണ് അതേ നാണയത്തില്‍ മറുപടിയുമായി മോഡി രംഗത്തെത്തിയിരിക്കുന്നത്. പുതിയ പ്രചരണവീഡിയോ കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ കാറ്റില്‍ പറത്തുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.
Your Chowkidar is standing firm & serving the nation.
But, I am not alone.
Everyone who is fighting corruption, dirt, social evils is a Chowkidar.
Everyone working hard for the progress of India is a Chowkidar.
Today, every Indian is saying-#MainBhiChowkidar
— Narendra Modi (@narendramodi) March 16, 2019