ന്യൂഡല്‍ഹി: പത്മ പുരസ്കാരങ്ങളുടെ രണ്ടാം ഘട്ട വിതരണം ഡല്‍ഹിയില്‍ പൂര്‍ത്തിയായി. ശാസ്ത്രജ്ഞന് നമ്പി നാരായണന് രാഷ്ട്രപതിയില്‍ നിന്ന് പത്മഭൂഷണ്‍ ഏറ്റുവാങ്ങി. നമ്പി നാരായണനൊപ്പം പര്‍വതാരോഹക ബജേന്ദ്രി പാലിനും പത്മഭൂഷണ്‍ സമ്മാനിച്ചു.
കൂടാതെ, പുരാവസ്തു ഗവേഷകനായ കെകെ മുഹമ്മദും പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങി. ഫുട്ബോള്‍ താരം സുനില്‍ ഛേത്രി, ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ അഭിനേതാവ് മനോജ് വാജ്പേയി എന്നിവരും പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.
ഈ വര്‍ഷം 112 പേരാണ് പത്മ പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായത്. ആദ്യ ഘട്ട പുരസ്കാര വിതരണം ഈ മാസം പതിനൊന്നിനായിരുന്നു. അന്ന് ഒരു പത്മ വിഭൂഷണും, എട്ട് പത്മഭൂഷണും 46 പത്മശ്രീ പുരസ്കാരങ്ങളും രാഷ്ട്രപതി വിതരണം ചെയ്തിരുന്നു.
അന്ന് എട്ട് പേര്‍ക്ക് പത്മഭൂഷണ്‍ സമ്മാനിച്ചതില്‍ ഒരാള്‍ മലയാളി നടന് മോഹന്‍ലാല്‍ ആയിരുന്നു. ഇന്ത്യന്‍ സിനിമയ്ക്ക് നല്കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് മോഹന്‍ലാലിന് പത്മഭൂഷണ്‍ നല്കി ആദരിച്ചത്.