മുംബൈ: ആഘോഷങ്ങളുടെയും മറ്റും പ്രചാരണപരിപാടികള്‍ക്കായി മൃഗങ്ങളെ ബലിയാടാക്കാറുണ്ട്. എന്നാല്‍ വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചാരണത്തിനായി മൃഗങ്ങളെ ഉപയോഗിക്കുന്നത് കര്‍ശനമായി വിലക്കിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്. മാതൃകാ പെരുമാറ്റച്ചട്ടത്തിലാണ് കമ്മീഷന് ഇക്കാര്യം വ്യക്തമാക്കിയത്.
വോട്ട് പിടിക്കുന്നതിനായി പക്ഷികളെയോ മൃഗങ്ങളെയോ ഉരഗങ്ങളെയോ ഉപയോഗിക്കുന്നത് കുറ്റകരമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. കമ്മീഷന്റെ ഈ തീരുമാനത്തെ അഭിനന്ദിച്ച് ‘പെറ്റ’ പോലുള്ള മൃഗാവകാശ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
പല പാര്‍ട്ടികളുടെയും ചിഹ്നങ്ങള്‍ മൃഗങ്ങളും പക്ഷികളുമാണ്. അതിനാല്‍ ജീവനുള്ള പക്ഷി-മൃഗാദികളെ വോട്ടുപിടിക്കാന്‍ ഉപയോഗിച്ചേക്കാമെന്ന സാധ്യത മുന്നില്‍ കണ്ടാണ് കമ്മീഷന് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രചാരണത്തിനായി പക്ഷികളെയും മൃഗങ്ങളെയും ഉപയോഗിക്കുന്നുണ്ടോയെന്ന് കമ്മീഷന് നിരീക്ഷിക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.