ന്യൂഡല്‍ഹി: പാകിസ്താന് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍ പെടുത്താന്‍ രാജ്യാന്തര സമൂഹം ഇന്ത്യക്കൊപ്പമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. വിഷയത്തില്‍ 15 രക്ഷാസമിതി അംഗങ്ങളില്‍ ഇപ്പോള്‍ 14 അംഗങ്ങള്‍ പിന്തുണച്ചെന്നും യുപിഎ ഭരണകാലത്ത് ഇന്ത്യ ഒറ്റക്കായിരുന്നുവെന്നും സുഷമ സ്വരാജ് വ്യക്തമാക്കി.
മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തെ നാലാം വട്ടമാണ് യുഎന്‍ സുരക്ഷാ സമിതിയില്‍ ചൈന എതിര്‍ക്കുന്നത്. ചൈനയുടെ നിലപാടില്‍ ഇന്ത്യ നിരാശ പ്രകടിപ്പിച്ചിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത അസറിനെതിരായ രാജ്യാന്തര സമുഹത്തിന്റെ നടപടിക്ക് ചൈന തടയിടുന്നുവെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.