ന്യൂഡല്‍ഹി: ഇന്ത്യയിലെ മുസ്ലീമുകളെ പാകിസ്താനിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ഹര്‍ജി തള്ളിയ കോടതി ഹര്‍ജിക്കെതിരെ രൂക്ഷമായ വിമര്‍ശം ഉന്നയിച്ചു. ജസ്റ്റിസ് റോഹിംഗ്ടണ് നരിമാന്, വിനീത് ശരണ്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി തളളിയത്.
ഇന്ത്യയിലെ മുസ്ലീമുകളെ പാകിസ്താനിലേക്ക് അയക്കണമെന്ന വിഷയത്തില്‍ ഗൗരവപൂര്‍വം വാദം കേള്‍ക്കണമോ എന്ന് ഹര്‍ജി പരിഗണിക്കവേ ജസ്റ്റിസ് നരിമാന് ഹര്‍ജിക്കാരന്റെ അഭിഭാഷകനോട് ചോദിച്ചു. ഹര്‍ജിയില്‍ വാദം കേള്‍ക്കണമെങ്കില്‍ കേള്‍ക്കാം. എന്നാല്‍ നിങ്ങള്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് അഭിഭാഷകനോട് ജസ്റ്റിസ് ആര്‍എഫ് നരിമാന് വ്യക്തമാക്കി.
തുടര്‍ന്ന് അഭിഭാഷകന് പിന്മാറുകയായിരുന്നു. തുടര്‍ന്ന് ഹര്‍ജി സുപ്രീംകോടതി തള്ളി. ഇന്ത്യയിലെ മുസ്ലീമുകളെ പാകിസ്താനിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ട് സംഗത് സിംഗ് ചൗഹാന് എന്ന വ്യക്തിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.