ഡല്‍ഹി; ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ നടത്തിയ റെയ്ഡില്‍ 83 കി.ലോ ഹെറോയിന്‍ പിടിച്ചെടുത്തു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 332 കോടി വില വരുന്നതാണ് പിടിച്ചെടുത്ത് ഹെറോയിന്‍ ഓയിലെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി.
ഡല്‍ഹി പോലീസിലെ ഡിസിപി സ്പെഷ്യല്‍ സെല്‍ നടത്തിയ റെയ്ഡിലാണ് ഹെറോയിന്‍ ഓയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ 10 പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.