ന്യൂഡല്‍ഹി; ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഓരോ മണ്ഡലത്തിലെയും 50 ശതമാനം വിവി പാറ്റ് രസീതുകള്‍ എണ്ണണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയെ സമീപിച്ചു. ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ 21 രാഷ്ട്രീയ നേതാക്കള്‍ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജി നാളെ കോടതി പരിഗണിക്കും.
ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ മണ്ഡലങ്ങളിലെയും ഒരു പോളിംഗ് ബൂത്തില്‍ നിര്‍ബന്ധമായും വിവി പാറ്റ് രസീതുകള്‍ എണ്ണുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അത് പോരാ, 50 ശതമാനം വിവി പാറ്റ് എണ്ണണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം.
ബിജെപി ഇവിഎം മെഷീനില്‍ തിരിമറി കാണിക്കുന്നുവെന്ന് ആരോപിച്ച് ചന്ദ്രബാബു നായിഡു നേതൃത്വത്തിലുള്ള പ്രതിപക്ഷ നേതാക്കള്‍ നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷണറെ കണ്ടിരുന്നു. മെഷിനീല്‍ തിരിമറി നടത്താന്‍ സാധിക്കും. അതിനാല്‍ ബാലറ്റ് പേപ്പര്‍ സംവിധാനത്തിലേക്ക് പോകണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ ബാലറ്റ് പേപ്പറിലേക്ക് തിരിച്ചു പോകാന്‍ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിക്കുകയായിരുന്നു.
തുടര്‍ന്നാണ് 50 ശതമാനം വിവി പാറ്റ് രസീതുകള്‍ എണ്ണണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. 17.4 ലക്ഷം വിവി പാറ്റ് മെഷീനുകളാണ് ഈ തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇലക്ഷന് കമ്മീഷന് ഉപയോഗിക്കുന്നത്.