ന്യൂഡല്‍ഹി: തീവ്രവാദത്തിനെതിരായ നടപടികളില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെക്കാള്‍ കരുത്താനാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്രമോഡിയെന്ന അഭിപ്രായത്തോട് യോജിക്കുന്നുവെന്ന് ഡല്‍ഹി പിസിസി അധ്യക്ഷ ഷീലാ ദീക്ഷിത്. ഇതെല്ലാം മോഡി രാഷ്ട്രയീത്തിന് വേണ്ടി ചെയ്യുന്നതാണെന്നും ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ ഷീല ദീഷിത് പറഞ്ഞു.
എന്നാല്‍ ഈ അഭിപ്രായം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ, തീവ്രവാദത്തിനെതിരായ നടപടികളില്‍ മോഡി കരുത്താനാണെന്ന് ചില ആള്ക്കാര് കരുതുന്നുണ്ടാകാമെന്നാണ് താന്‍ പറഞ്ഞതെന്ന് ഷീല ദീഷിത് വിശദീകരിച്ചു. അതേസമയം, രാജ്യത്തിന് അറിയാവുന്ന കാര്യം ഉറപ്പിച്ച പറഞ്ഞതിന് ഷീലാ ദീക്ഷിത്തിന് നന്ദിയെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതികരിച്ചു.