മുംബൈ: ഛത്രപതി ശിവജി മഹാരാജ ടെര്‍മിനല്‍ റയില്‍വേ സ്റ്റേഷനു സമീപത്തെ കോര്പറേഷന് നടപ്പാലം തകര്‍ന്ന് മരണം അഞ്ചായി. പരിക്കേറ്റവരുടെ എണ്ണവും കൂടിയിട്ടുണ്ട്. 36 പേര്‍ക്ക് പരിക്കേറ്റതായി മുംബൈ പോലീസ് വ്യക്തമാക്കി. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ഇതില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്.
വ്യാഴാഴ്ച വൈകുന്നരം അഞ്ച് മണിക്കാണ് ഛത്രപതി ശിവജി മഹാരാജ ടെര്‍മിനല്‍ റയില്‍വേ സ്റ്റേഷനു സമീപത്തെ കോര്പറേഷന് നടപ്പാലം തകര്‍ന്ന് വീണത്. റെയില്‍വേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമുമായി ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നത്.