ജമ്മുകാശ്മീര്‍; ജമ്മുകാശ്മീരില്‍ വീണ്ടും ഭീകരരുടെ ആക്രമണം. ജമ്മുകാശ്മീരിലെ രാഷ്ട്രീയ നേതാവിന് നേരെയാണ് ഭീകരര്‍ ആക്രമണം നടത്തിയത്. നാഷ്ണല്‍ കോണ്‍ഫറന്‍സ് നേതാവ് മുഹമ്മദ് ഇസ്മായില്‍ വാനിക്കു നേരെ ഭീകരര്‍ വെടിവക്കുകയായിരുന്നു.
ആക്രമണത്തില്‍ പരിക്കേറ്റ വാനിയെ ശ്രീനഗര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. സൗത്ത് കാശ്മീരിലെ ബിജ്ബെഹാരയിലെ നാഷ്ണല്‍ കോണ്‍ഫറന്‍സിന്റെ ബ്ലോക്ക് പ്രസിഡന്റാണ് വാനി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ജമ്മു നിവാസികള്‍ക്ക് നേരെ ഭീകരരുടെ ആക്രമണം ഉണ്ടാകുന്നത്. ഇന്നലെ ജമ്മുവിലെ പുല്‍വാമയില്‍ പ്രദേശവാസിയായ സൈനീകനെ ഭീകരര്‍ വെടി വച്ച് കൊലപ്പെടുത്തിയിരുന്നു.