കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് തിരിച്ചടി. തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ അര്ജ്ജുന് സിംഗ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി നേതാക്കളുടെ സാന്നിധ്യത്തില്‍ ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് അര്ജ്ജുന് സിംഗ് ബിജെപി അംഗത്വം സ്വീകരിച്ചത്. ഭട്ട്പാര മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആണ് അര്ജ്ജുന് സിംഗ്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവസരം മമതാ ബാനര്‍ജി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് അര്ജ്ജുന് സിംഗ് ബിജെപിയില്‍ ചേര്‍ന്നതെന്ന് അര്ജ്ജുന് സിംഗ് പ്രതികരിച്ചു. അടുത്തടുത്ത ദിവസങ്ങളിലായി തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍ ചേരുന്ന രണ്ടാമത്തെ പ്രമുഖ നേതാവാണ് അര്ജ്ജുന് സിംഗ്.
കഴിഞ്ഞ ദിവസം തൃണമൂല്‍ സിറ്റിംഗ് എംപിയും ബിജെപിയില്‍ ചേര്‍ന്നിരുന്നു. തൃണമൂല്‍ എംപിയായ അനുപം ഹസ്രയാണ് ബിജെപിയില്‍ ചേര്‍ന്നത്. ബോല്പൂരില് നിന്നുള്ള എംപി ആണ് അനുപം ഹസ്ര. പ്രമുഖ നേതാക്കളുടെ കൂറുമാറ്റം ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കേ തൃണമൂല്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.