ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ജനങ്ങളെ ബോധവല്‍ക്കരിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അഭ്യര്‍ത്ഥ സ്വീകരിച്ച് നടന് മോഹന്‍ലാല്‍. പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥനയ്ക്ക് ട്വിറ്ററിലൂടെയാണ് ലാല്‍ മറുപടി നല്‍കിയത്.
വോട്ട് ചെയ്യേണ്ടതിന്റെ പ്രധാന്യം ജനങ്ങളെ ബോധവല്‍ക്കരിക്കാനും വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കാനും വേണ്ട ശ്രമങ്ങള്‍ നടത്തണമെന്നാണ് പ്രധാനമന്ത്രി മോഹന്‍ലാലിനോട് ആവശ്യപ്പെട്ടത്.
താരത്തിന്റെ മറുപടി ഇങ്ങനെ, ‘തീര്‍ച്ചയായും സര്. ഊര്‍ജസ്വലമായ ജനാധിപത്യം പുലരുന്നതിന് ജനങ്ങള്‍ തങ്ങളുടെ സമ്മതിദാന അവകാശം നിര്‍വ്വഹിക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ച് അവരോട് പറയുന്നതിനെ ഒരു ഉത്തരവാദിത്ത്വമായി കാണുന്നു’ എന്ന് മോഹന്‍ലാല്‍ പറഞ്ഞു.
‘താങ്കളുടെ പ്രകടനങ്ങള്‍ വര്‍ഷങ്ങളായി ലക്ഷക്കണക്കിന് ആരാധകരെയാണ് രസിപ്പിക്കുന്നത്. നിരവധി അവാര്‍ഡുകള്‍ താങ്കള്‍ നേടി കഴിഞ്ഞു. വോട്ട് ചെയ്യേണ്ടതിന്റെ പ്രധാന്യം ജനങ്ങളെ ബോധവല്‍ക്കരിക്കാനും വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കാനും വേണ്ട ശ്രമങ്ങള്‍ നടത്തണമെന്ന് അഭ്യര്‍ഥിക്കുന്നു’ എന്നാണ് മോഡി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്.
Certainly, Sir. It will be my privilege to request all the fellow citizens to exercise their right for a vibrant democracy. @narendramodi @PMOIndia #Elections2019 https://t.co/OlHRTfprOV
— Mohanlal (@Mohanlal) March 13, 2019