ബാഗ്ലൂര്: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സീറ്റ് വിഭജനത്തില്‍ ധാരണയായി. കര്‍ണാടകയിലെ 20 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കാന്‍ ധാരണയായി. ബാക്കിയുള്ള എട്ട് സീറ്റുകളില്‍ ജനതാ ദള്‍ സെകുലറും മത്സരിക്കും. കര്‍ണാടകയില്‍ മൊത്തം 28 ലോക്സഭാ സീറ്റുകളാണ് ഉള്ളത്.
കര്‍ണാടകയില്‍ രണ്ട് ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യം ഘട്ടം ഏപ്രില്‍ 18നും രണ്ടാം ഘട്ടം ഏപ്രില്‍ 23 നും നടക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചത്. ഒരോ ഘട്ടത്തിലും 14 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കും. മെയ് 23 നാണ് വോട്ടെണ്ണല്‍ നടക്കുന്നത്.