പൂഞ്ച്: നിയന്ത്രണ രേഖയ്ക്ക് സമീപം രണ്ട് പാകിസ്താന് വിമാനങ്ങള്‍ എത്തിയതായി റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് നിയന്ത്രണ രേഖയ്ക്ക് പത്തുകിലോമീറ്റര്‍ ദൂരത്തില്‍ രണ്ട് സൂപ്പര്‍സോണിക് വിമാനങ്ങള്‍ കണ്ടതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. വിമാനങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സൈന്യവും അതിര്‍ത്തിയിലെ റഡാര്‍ സംവിധാനങ്ങളും കനത്ത ജാഗ്രത തുടരുകയാണ്.
ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ ഒരു സൈനികനെ വീടിന് സമീപം ഭീകരര്‍ വെടിവച്ചു കൊലപ്പെടുത്തിയതിന് പിന്നാലെയാണ് നിയന്ത്രണ രേഖയ്ക്ക് സമീപം പാക് വിമാനങ്ങള്‍ പറന്ന വാര്‍ത്തകള്‍ വന്നത്. പുല്‍വാമയില്‍ 25 കാരനായ ആഷിഖ് അഹമ്മദിനെയാണ് ഭീകരര്‍ ഇന്ന് കൊല്ലപ്പെടുത്തിയത്.
പുല്‍വാമയിലെ പിംഗ്ലീന ഗ്രാമത്തിലുള്ള ആഷിഖിന്റെ വീടിന് സമീപമാണ് ആക്രമണം നടന്നത്. ഒരു സംഘം ഭീകരര്‍ അപ്രതീക്ഷിതമായി വീടിന് സമീപത്തേക്ക് എത്തി ആക്രമണം നടത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ആക്രമണത്തിന്റെ വിവരം കിട്ടിയ ഉടന്‍ സൈന്യം പ്രദേശം വളഞ്ഞിട്ടുണ്ട്. കരസേനയും ജമ്മു കാശ്മീര്‍ പോലീസിന്റെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പും ചേര്‍ന്ന് പ്രദേശത്ത് ഭീകരര്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തുകയാണ്.