ന്യൂഡല്‍ഹി; റാഫേല്‍ ഇടപാടിലെ രേഖകളുടെ പകര്‍പ്പ് ചോര്‍ന്നുവെന്ന് സുപ്രീംകോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സത്യവാങ് മൂലം. റാഫേല്‍ രേഖകളുടെ പകര്‍പ്പ് ചോര്‍ന്നുവെന്നും, രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും ചോര്‍ത്തിയതും, അതിനുവേണ്ടി ഗൂഢാലോചന നടത്തിയതും കുറ്റകരമാണെന്നും കേന്ദ്രം കോടതിയില്‍ പറഞ്ഞു.
പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് രേഖകള്‍ മോഷണം പോയേന്നായിരുന്നു മുന്‍പ് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍ പുതിയ സത്യവാങ് മൂലത്തില്‍, പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് റാഫേല്‍ ഇടപാടും ആയി ബന്ധപ്പെട്ട രേഖകള്‍ ഫോട്ടോകോപ്പി ചെയ്ത് കടത്തി എന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
രേഖകള്‍ ചോര്‍ത്തിയത് ദേശീയ സുരക്ഷയെ ബാധിക്കും. ഇത് മോഷണം തന്നെയാണെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ഈ രഹസ്യ രേഖകള്‍ ശത്രു രാജ്യങ്ങള്‍ക്ക് ലഭിച്ചിരിക്കാം. ഫെബ്രുവരി 28 മുതല്‍ അന്വേഷണം നടന്ന് വരികയാണെന്നും സത്യവാങ് മൂലത്തില്‍ പറയുന്നു. ഈ രേഖകള്‍ പുനഃപരിശോധന ഹര്‍ജിയുടെ ഭാഗമാക്കരുതെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.
കൂടാതെ എന്‍ഡിഎ സര്‍ക്കാരിന്റെ റാഫേല്‍ കരാര്‍ മുന്‍ കരാറിനെക്കാള്‍ ലാഭകരം ആയിരുന്ന എന്ന സിഎജി റിപ്പോര്‍ട്ടും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തു. റാഫേല്‍ പുനപരിശോധനാ ഹര്‍ജികളില്‍ കോടതി നാളെ വീണ്ടും വാദം കേള്‍ക്കാനിരിക്കെയാണ് സര്‍ക്കാര്‍ പുതിയ സത്യവാങ് മൂലം സമര്‍പ്പിച്ചിരിക്കുന്നത്.