ബംഗളൂരു: സ്കൂളിലെ സ്റ്റോര്‍ റൂമില്‍ ആലിംഗനബന്ധരായി നില്ക്കുന്ന പ്രിന്‍സിപ്പാളിന്റേയും അധ്യാപികയുടേയും വീഡിയോ വൈറലായതിന് പിന്നാലെ രണ്ട്പേര്‍ക്കും സസ്പെന്ഷന്. ശിവമോഗയിലുള്ള മാലൂരു ഗ്രാമത്തിലെ മൊറാര്‍ജി ദേശായി റസിഡന്‍ഷ്യല്‍ സ്കൂളിലാണ് സംഭവം.
ഇവര്‍ ആലിംഗനം ചെയ്ത് നില്ക്കുന്ന വീഡിയോ സ്റ്റോര്‍ റൂമിന്റെ ജനാലയില്‍ കൂടി ആരോ മൊബൈലില്‍ ഷൂട്ട് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. സോഷ്യല്‍മീഡിയയില്‍ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് അധികൃതര്‍ നടപടിയിലേക്ക് നീങ്ങിയത്.
പ്രിന്‍സിപ്പാളിനെ ആലിംഗനം ചെയ്തത് സ്കൂളിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപികയാണ്. മുന്നൂറിനടുത്ത് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വിദ്യാലയമാണിത്. വീഡിയോ വൈറലായതോടെ ജില്ലാകളക്ടറും സംഭവത്തില്‍ ഇടപെട്ടിരുന്നു.