ലഖ്നൗ: ലോക്സഭ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന് വലിയ തിരിച്ചടി നല്കി മായാവതിയും രംഗത്ത്. കോണ്‍ഗ്രസുമായി യാതൊരു തരത്തിലുമുള്ള സഖ്യത്തിനുമില്ലെന്ന് വാര്‍ത്താക്കുറിപ്പിലൂടെ മായാവതി അറിയിച്ചു. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ഇല്ലാതെ എസ്പിയുമായി സഖ്യം നേരത്തെ തന്നെ പ്രഖ്യാപിച്ച ബിഎസ്പി അധ്യക്ഷ ഒരു സംസ്ഥാനത്തും കോണ്‍ഗ്രസുമായി സഖ്യമില്ലെന്നാണ് അറിയിച്ചത്.
ഡല്‍ഹിയില്‍ കോണ്‍ഗ്രസുമായി ഒരു സഖ്യത്തിനുമില്ലെന്ന് ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കേജരിവാള്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രാഹുലിന്റെ മഹാസഖ്യത്തിന് വലിയ തിരിച്ചടി നല്കി മായാവതിയും നിലപാട് വ്യക്തമാക്കിയത്.