കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ നിന്ന് ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നവരില്‍ 40.5% സ്ഥാനാര്‍ത്ഥികളും സ്ത്രീകളായിരിക്കുമെന്ന് പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.
പാര്‍ട്ടിയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം കൂട്ടാന്‍ സമ്മര്‍ദ്ദം ചെലുത്തുന്ന നേതാവാണ് മമത ബാനര്‍ജി. ‘അഭിമാനകരമായ നിമിഷമാണിത്’, മമതാ ബാനര്‍ജി വ്യക്തമാക്കി.
‘ഇനിയും പാര്‍ലമെന്റില്‍ വനിത സംവരണ ബില്‍ പാസ്സായിട്ടില്ല. 16ാം ലോക്സഭയില്‍ ഞങ്ങളുടെ പാര്‍ട്ടിയില്‍ നിന്ന് 35% വനിത എംപിമാരാണുള്ളത്. മാത്രമല്ല തദ്ദേശഭരണസ്ഥാനത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 50% ആയിരുന്നു സ്ത്രീ പ്രാതിനിധ്യം,’ എന്ന് വനിതാ ദിനത്തില്‍ മമതാ ബാനര്‍ജി ട്വീറ്റില്‍ പറഞ്ഞിരുന്നു.