ന്യൂഡല്‍ഹി: ഇന്നലെ ഉണ്ടായ എത്യോപ്യന്‍ വിമാനാപകടത്തില്‍ മരിച്ച നാല് ഇന്ത്യക്കാരില്‍ ഐക്യരാഷ്ട്ര സഭയിലെ ഉദ്യോഗസ്ഥയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. പരിസ്ഥിതി വിഷയത്തില്‍ ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യന്‍ കണ്‍സള്‍ട്ടന്റായി പ്രര്‍ത്തിക്കുന്ന ശിഖ ഗാര്‍ഗാണ് മരിച്ചത്. യുഎന്നിന്റെ പരിസ്ഥിതി പരിപാടിയുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കാനായിരുന്നു ശിഖ യാത്ര പുറപ്പെട്ടത്.
എത്യോപ്യയിലെ ഇന്ത്യന്‍ എംബസി അപകടത്തില്‍ മരിച്ച നാല് ഇന്ത്യക്കാരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് എല്ലാവിധ സൗകര്യങ്ങളും സഹായങ്ങളും ലഭ്യമാക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സുഷമാ സ്വരാജ് വ്യക്തമാക്കി.
മരിച്ച മറ്റ് ഇന്ത്യക്കാര്‍ വൈദ്യ പന്നഗേഷ് ഭാസ്കര്‍, വൈദ്യ ഹന്സിന് അനഘേഷ്, നുകവരപു മനീഷ എന്നിവരാണ്. എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ഇടി 302 വിമാനമാണ് ഞായറാഴ്ച രാവിലെ ആഡിസ് അബാബയ്ക്ക് സമീപമുള്ള ബിഷോഫ്തു നഗരത്തില്‍ തകര്‍ന്നുവീണത്. 32 രാജ്യങ്ങളില്‍നിന്നുള്ള 149 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടിട്ടില്ല.
My colleague Dr.Harshvardhan has confirmed that Ms.Shikha Garg is a Consultant with Ministry of Environment and Forests. She was travelling to attend UNEP meeting in Nairobi. I am trying to reach the families of other Indian nationals. PL RT and help. @IndiaInEthiopia /3
— Sushma Swaraj (@SushmaSwaraj) March 10, 2019