ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് ക്രിമിനല്‍ കേസുണ്ടെങ്കില്‍ സ്ഥാനാര്‍ഥികള്‍ അത് സംബന്ധിച്ച് പത്രമാധ്യമങ്ങളില്‍ പരസ്യം കൊടുക്കമണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. 17ാം ലോക്സഭാ തെരഞ്ഞെടുപ്പിലെ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായുള്ള പുതിയ തീരുമാനമാണ്.
ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സ്ഥാനാര്‍ഥികള്‍ അത് സംബന്ധിച്ച് പത്രമാധ്യമങ്ങളില്‍ പരസ്യം നല്കി അതിന്റെ തെളിവ് കമ്മീഷനില്‍ സമര്‍പ്പിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചിരിക്കുന്നത്. ഇത് ക്രിമിനല്‍ കേസുകളുള്ള സ്ഥാനാര്‍ഥികളെ വോട്ടര്‍മാര്‍ക്ക് കൃത്യമായി മനസിലാക്കാന്‍ സാധിക്കും. കൂടാതെ എല്ലാ വോട്ടിങ് യന്ത്രങ്ങളിലും വിവിപാറ്റ് സംവിധാനം (റസീറ്റ് ലഭിക്കുന്ന രീതി) ഏര്‍പ്പെടുത്തുമെന്നും അറിയിച്ചു.
ഒപ്പം വോട്ടിങ് യന്ത്രത്തില്‍ ചിഹ്നത്തിനൊപ്പം സ്ഥാനാര്‍ത്ഥികളുടെ ചിത്രവും ഉണ്ടായിരിക്കും. ഇത് വഴി അപരന്മാരുടെ പ്രശ്നം പരിഹരിക്കാന്‍ കഴിയും. കൂടാതെ ഉച്ചഭാഷിണി നിയന്ത്രിച്ചിട്ടുണ്ട്. സാമൂഹിക മധ്യമങ്ങളിലെ പ്രചരണങ്ങളുടെ ചെലവും തെരഞ്ഞെടുപ്പ് പ്രചാരണ ചെലവുകളില്‍ ഉള്‍പ്പെടുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കിയിട്ടുണ്ട്.