തൃശൂര്‍; പ്രമുഖ ഡിറ്റര്‍ജന്റ് കമ്പനിയായ സര്‍ഫ് എക്സലിന്റെ ഏറ്റവും പുതിയ പരസ്യത്തിനെതിരെ പ്രതിഷേധവുമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍. ഹോളി പശ്ചാത്തലമാക്കി മതസൗഹാര്‍ദം പറയുന്ന പരസ്യത്തിനെതിരെയാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരിക്കുന്നത്.
Awakening INDIA ?
Awakening HINDU ?#BoycottSurfExcel #bycottSurfExcel #BoycottHindustanUnilever @ippatel#SurfExcel pic.twitter.com/0Jh56Vityt— Sʜᴇᴋʜᴀʀ Cʜᴀʜᴀʟ (#NamoAgain)™ (@shekharchahal) March 9, 2019
pic 1 secularism want ( love jihad )
pic 2 hindu want ( reversed love jihad )#boycottSurfexcel #BoycottHindustanUnilever pic.twitter.com/epo3dQTLjH— हिंदुपुत्र तुषार दळवी (@Tushardalvi97) March 10, 2019
ബോയ്കോട്ട് സര്‍ഫ്എക്സല്‍ എന്ന ഹാഷ് ടാഗോടെ ട്വിറ്ററില്‍ വലിയ ക്യാംപെയ്നാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പരസ്യത്തിനെതിരെ നടത്തുന്നത്. സര്‍ഫ് എക്സല്‍ ഉത്പന്നങ്ങള്‍ കത്തിക്കുന്ന ചിത്രം സഹിതം പോസ്റ്റ് ചെയ്ത് ചിലര്‍ പ്രതിഷേധം അറിയിക്കുന്നുണ്ട്. ഹിന്ദു ആഘോഷമായ ഹോളിയെ തെറ്റായ രീതിയില്‍ കാണിക്കുന്നെന്നും ലൗ ജിഹാദിനെ പ്രോല്സാഹിപ്പിക്കുന്നതാണെന്നുമാണ് ഹിന്ദുത്വ പ്രവര്‍ത്തകര്‍ത്തകരുടെ ആരോപണം.
This #SurfExcel ad celebrating friendship between a Muslim boy & presumably Hindu girl is being attacked by Sanghi haters who view it through the lens of their communal patriarchal sexualised anxieties of 'love jihad'. Teach them a lesson in love, India! https://t.co/w4UajX6qBG
— Kavita Krishnan (@kavita_krishnan) March 10, 2019
അതെസമയം മതസൗഹാര്‍ദം പറയുന്ന പരസ്യത്തെ ന്യായീകരിച്ചും നിരവധി പേര് രംഗത്ത് വരുന്നുണ്ട്. നിറയെ ചായങ്ങളുമായി കാത്തിരിക്കുന്ന കൂട്ടുകാര്‍ക്കിടയിലേക്ക് പെണ്‍കുട്ടി സൈക്കിളില്‍ കടന്നു വരുന്നതും എല്ലാവരും ആ പെണ്‍കുട്ടിക്ക് നേരെ ചായം വാരി എറിയുന്നതുമാണ് പരസ്യത്തിലെ ആദ്യ രംഗം. തുടര്‍ന്ന് എല്ലാവരുടെയും ചായം സന്തോഷത്തോടെ ഏറ്റുവാങ്ങിയ പെണ്‍കുട്ടി ചായം തീരുന്നതും കൂട്ടുകാരനായ മുസ്ലിം സുഹൃത്തിനെ കൂട്ടിക്കൊണ്ടുവരികയും സൈക്കിളില്‍ പള്ളിയിലെത്തിക്കുകയും ചെയ്യുന്നു.
പള്ളിയ്ക്കു മുമ്പില്‍ സുഹൃത്തിനെ ഇറക്കിവിടുമ്പോള്‍ ‘ഞാന്‍ നിസ്കരിച്ചശേഷം വേഗം വരാം’ എന്നു പറഞ്ഞാണ് കൂട്ടുകാരന് പടികള്‍ കയറി പോകുന്നത്. ഈ പരസ്യത്തിനെതിരായാണ് ഹിന്ദുത്വ പ്രവര്‍ത്തകര്‍ പ്രകോപനവുമായി സമൂഹമാധ്യമങ്ങളില്‍ രംഗത്ത് വന്നിരിക്കുന്നത്
എന്നാല്‍ പ്രതിഷേധങ്ങള്‍ക്ക് ഇത് വരെ ഒരുതരത്തിലുള്ള വിശദീകരണവും കമ്പനി പുറത്ത് വിട്ടിട്ടില്ല.