കൊല്‍ക്കത്ത: ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയ തൃണമൂല്‍ എംഎല്‍എയ്ക്കെതിരേ നടപടിക്കൊരുങ്ങി മുഖ്യമന്ത്രി മമത ബാനര്‍ജി. തൃണമൂല്‍ എംഎല്‍എ സബ്യസാചി ദത്തയാണ് ബിജെപി നേതാവ് മുകുള്‍ റോയിയുമായി കൂടിക്കാഴ്ച നടത്തിയത്.
ദത്ത ബിജെപിക്കൊപ്പം ചേരുമെന്ന അഭ്യുഹങ്ങള്‍ക്കിടെയാണ് മുകള്‍ റോയിയുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയത്. നടപടിയുടെ ഭാഗമായി എല്ലാ എംഎല്‍എമാരുടെയും യോഗം വിളിക്കാന്‍ മമത കൊല്‍ക്കത്ത മേയറോട് നിര്‍ദേശിച്ചു.
മുന്‍ തൃണമൂല്‍ നേതാവായിരുന്ന മുകുള്‍ റോയി 2017 പാര്‍ട്ടിയില്‍ നിന്ന് രാജി വച്ച് ബിജെപിയില്‍ ചേര്‍ന്നത്.