ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ 33 ശതമാനം സംവരണം നല്‍കുമെന്ന് ബിജു ജനതാദള്‍ നേതാവും ഒഡീഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്നായിക് പറഞ്ഞു.
ഇത്തരമൊരു പ്രഖ്യാപനത്തോടെ തെരഞ്ഞെടുപ്പില്‍ വനിതാസംവരണം അവതരിപ്പിക്കുന്ന ആദ്യ രാഷ്ട്രീയപാര്ട്ടിയായിരിക്കുകയാണ് ബിജെഡി.
നവീന്റെ ഈ പ്രഖ്യാപനം ഞായറാഴ്ച കേന്ദ്രപാട ജില്ലയില്‍ വനിതാ സ്വയംസഹായസംഘങ്ങളുടെ കോണ്‍ക്ലേവിനെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു. വരുന്ന തെരഞ്ഞെടുപ്പില്‍ ഒഡീഷയില്‍നിന്ന് 33 ശതമാനം സ്ത്രീകളെ പാര്‍ലമെന്റിലേക്ക് അയക്കുമെന്നും നവീന്‍ വ്യക്തമാക്കി.