ജമ്മു: അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. ജമ്മു കാശ്മീരിലെ രജൗരി ജില്ലയിലെ സുന്ദര്‍ബാനിയില്‍ പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇന്ന് വൈകുന്നേരം ആറോടെയാണ് വെടിവയ്പുണ്ടായത്. സൈന്യം ശക്തമായി തിരിച്ചടിച്ചെന്നാണ് വിവരം.
കൂടാതെ അഖ്നൂര്‍ മേഖലയിലെ കെരി ബട്ടാലില് പാക് ആക്രമണമുണ്ടായിരുന്നു. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.