കൊല്‍ക്കത്ത: ബംഗാളില്‍ സിപിഎമ്മുമായി നീക്കുപോക്കിന് കോണ്‍ഗ്രസില്‍ പച്ചക്കൊടി. സിപിഎമ്മിന്റെ രണ്ടു സിറ്റിങ് സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ഇക്കാര്യം തീരുമാനിച്ചത്. ബംഗാളിലെ നേതാക്കളെ ഇക്കാര്യം അറിയിച്ചു. നിലപാട് ബോധ്യപ്പെടുത്തിയ ശേഷം പ്രഖ്യാപനം ഉണ്ടാകും.
ബംഗാളില്‍ കോണ്‍ഗ്രസുമായി സഹകരണമാകാമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി നേരത്തെ തീരുമാനമെടുത്തിരുന്നു. കോണ്‍ഗ്രസിന്റെ നാലു സിറ്റിങ് സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തേണ്ടെന്നാണ് സിപിഎം തീരുമാനം. ബിജെപിപ്പിക്ക് എതിരായുള്ള വോട്ടുകള്‍ ഒന്നിപ്പിക്കുക, ലോക്സഭയില്‍ ഇടതുപക്ഷത്തിന്റെ ശക്തി വര്‍ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് സീറ്റ് കാര്യത്തില്‍ നീക്ക് പോക്കിന് തയ്യാറായതെന്ന് യെച്ചൂരി പറഞ്ഞു.
അതെസമയം സിറ്റിങ് സീറ്റുകളായ റായ് ഗഞ്ചില്‍ പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീമിനെയും മൂര്‍ഷിദാബാദില്‍ ബദറുദോസ ഖാനെയും സ്ഥാനാര്‍ഥികളായി സിപിഎം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.