മാംഗ്ലൂര്‍; കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യ മൂന്ന് വട്ടം അതിര്‍ത്തികടന്ന് ആക്രമണം നടത്തിയെന്ന അവകാശ വാദവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഇതില്‍ രണ്ട് ആക്രമണങ്ങളെ കുറിച്ചേ വെളിപ്പെടുത്താന്‍ സാധിക്കൂ. സുരക്ഷാ കാരണങ്ങളാല്‍ മൂന്നാമത്തെ ആക്രമണത്തിനെ കുറിച്ച് വെളിപ്പെടുത്താന്‍ കഴിയില്ലെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. കര്‍ണാടകയിലെ മംഗളുരുവില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാജ്നാഥ് സിങിന്റെ അവകാശ വാദം.
ഉറി ഭീകരാക്രമണത്തിനു ശേഷം 2016 സെപ്തംബറില്‍ നടന്ന സര്‍ജിക്കല്‍ സ്ട്രൈക്കാണ് ആദ്യത്തെ ആക്രമണമായി രാജ്നാഥ് സിങ് ചൂണ്ടിക്കാട്ടിയത്. പുല്‍വാമ ഭീകരാക്രമണത്തിനുശഷം ബാലകോട്ടില്‍ നടത്തിയ വ്യോമാക്രമണം രണ്ടാമത്തേതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനു പുറമേ മൂന്നാമതൊരു ആക്രമണം കൂടി ഇന്ത്യ നടത്തിയിരുന്നെന്നും എന്നാല്‍ സുരക്ഷയുടെ ഭാഗമായി മൂന്നാമത്തെ ആക്രമണത്തെക്കുറിച്ച് ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നുമാണ് രാജ്നാഥ് സിങ് പറഞ്ഞത്.
ബാലാക്കോട്ട് ആക്രമണത്തിന്റെ തെളിവ് ചോദിച്ച് പ്രതിപക്ഷ പാര്‍ട്ടികളും പുല്‍വാമയില്‍ മരിച്ച ജവാന്മാരുടെ കുടുംബവും രംഗത്ത് വന്നിരിക്കുന്നതിനിടെയാണ് മൂന്നാമത്തെ ആക്രമണം നടന്നിട്ടുണ്ടെന്ന അവകാശ വാദവുമായി ആഭ്യന്തരമന്ത്രി രംഗത്ത് വന്നിരിക്കുന്നത്.