ന്യൂഡല്‍ഹി: ഒഡീഷയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഒഡീഷയില്‍ നടന്ന വനിതാ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരത്തിലെത്തിയാല്‍ വനിതാ സംവരണ ബില്‍ പാസാക്കുമെന്നും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഇല്ലാതാക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ദിവസവും എട്ട് സ്ത്രീകളാണ് പീഡിപ്പിക്കപ്പെടുന്നത്. വര്‍ഷത്തില്‍ നീതി ലഭിക്കുന്നതാകട്ടെ ഏഴ് പേര്‍ക്ക് മാത്രവും. സ്ത്രീ ശാക്തീകരണം ഉറപ്പാക്കാനായി സംസ്ഥാന നിയമസഭകളിലും ലോക്സഭയിലും അടിയന്തരമായി വനിതാ സംവരണ ബില്‍ നടപ്പാക്കേണ്ട ആവശ്യകതയുണ്ട്. കോണ്‍ഗ്രസ് അത് നടപ്പാക്കുമെന്ന് ഉറപ്പു നല്‍കുന്നുവെന്നും രാഹുല്‍ പറഞ്ഞു.