ന്യൂഡല്‍ഹി: അയോധ്യ ഭൂമി തര്‍ക്ക കേസ് മധ്യസ്ഥതയിലൂടെ പരിഹരിക്കണോ വേണ്ടയോ എന്നുള്ള കാര്യത്തില്‍ സുപ്രീംകോടതി വെള്ളിയാഴ്ച വിധി പറയും. കേസില്‍ മധ്യസ്ഥ ചര്‍ച്ച വേണോ, വേണമെങ്കില്‍ ആരു നേതൃത്വം നല്‍കും എന്നിവയായിരിക്കും കോടതി വ്യക്തമാക്കുക. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ഉത്തരവ് ഇറക്കുക.
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി, മധ്യസ്ഥ ചര്‍ച്ചകളുടെ സാധ്യതകള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. കക്ഷികളോടു മധ്യസ്ഥരായി പരിഗണിക്കേണ്ടവരുടെ പേരുകള്‍ അറിയിക്കാനും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മധ്യസ്ഥതയെ മുസ്ലിം സംഘടനകള്‍ അനുകൂലിച്ചപ്പോള്‍ ഹിന്ദു സംഘടനകള്‍ എതിര്‍ത്തിരുന്നു. മധ്യസ്ഥതയിലൂടെ പരിഹരിക്കാന്‍ കഴിയുന്ന പ്രശ്മല്ലെന്നായിരുന്നു ഹിന്ദു സംഘടനകളുടെ നിലപാട്.