ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ബസ് സ്റ്റാന്ന്റില് ഇന്ന് ഉച്ചയോടെ, ഗ്രനേഡ് പൊട്ടിത്തെറിച്ച് ഉണ്ടായ സ്ഫോടനം ഭീകരാക്രമണമാണെന്ന് പോലീസ്. ആക്രമണത്തിന് പിന്നില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ആണെന്ന് ജമ്മുകാശ്മീര്‍ ഐജി പറഞ്ഞു.
ബസ് സ്റ്റാന്ന്റിനുള്ളില് വ്യാപാരസ്ഥാപനങ്ങളുള്ള ഭാഗത്തേക്ക് ഒരാള്‍ ഓടിയെത്തി ഗ്രനേഡ് എറിയുകയായിരുന്നു. ബസ് സ്റ്റാന്ന്റിനുള്ളില് തിരക്കേറിയ ഭാഗത്താണ് ഗ്രനേഡ് വീണത്. സ്ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗ്രനേഡ് എറിഞ്ഞയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് വിവരം.