കൊല്‍ക്കത്ത: മാനഭംഗപ്പെടുത്തിയ ശേഷം വിധവയെ തീവെച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പൊള്ളലേറ്റ് മരിച്ചു. ഷെയ്ഖ് ജബ്ബാര്‍(36)എന്നയാളാണ് മരിച്ചത്. പശ്ചിമ ബംഗാളിലെ മാല്‍ഡ ജില്ലയിലാണ് സംഭവം.
മുഖത്തും കൈകകളിലും ഗുരുതരമായി പൊള്ളലേറ്റ 44കാരി മാല്‍ഡ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഭര്‍ത്താവ് മരിച്ച ശേഷം രണ്ട് പെണ്മക്കളുമായി കഴിയുകയായിരുന്നു ഇവര്‍. തിങ്കളാഴ്ച വൈകിട്ട് ഇവരുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ ജബ്ബാര്‍ സ്ത്രീയെ മാനഭംഗപ്പെടുത്തിയ ശേഷം തീ കൊളുത്തി കൊലപ്പെടുത്താല്‍ ശ്രമിക്കുകയായിരുന്നു.
തീ പടര്‍ന്നതോടെ സ്ത്രീ ഇയാളെ കടന്നു പിടിച്ചു. ഇതോടെ യുവാവിന്റെ വസ്ത്രങ്ങളിലേക്കും തീ പിടിച്ചു. വീട്ടില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികളാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ഗുരുതരമായി പൊള്ളലേറ്റ ജബ്ബാര്‍ മരിക്കുകയായിരുന്നു.
സ്ത്രീയുടെ വീട്ടില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയാണ് ജബ്ബാറിന്റെ വീട്. ഇയാള്‍ സ്ഥിരമായി സ്ത്രീയുടെ വീട്ടിലെത്താറുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. സ്ത്രീ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.