ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ആദ്യ തെരഞ്ഞെടുപ്പ് റാലി മാര്‍ച്ച് 12ന് അഹമ്മദാബാദില്‍ നടക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ചര്‍ച്ച ചെയ്യാനായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയും മാര്‍ച്ച് 12ന് അഹമ്മദാബാദില്‍ ചേരും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും സോണിയയും യോഗത്തിനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
ഗാന്ധി ആശ്രമത്തിലെത്തി പ്രാര്‍ത്ഥന നടത്തിയതിന് ശേഷമായിരിക്കും നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള എഐസിസി യോഗം ചേരുന്നത്. യോഗത്തിന് ശേഷമായിരിക്കും റാലി നടക്കുക. രാഹിലിനൊപ്പം പ്രിയങ്കയും സോണിയ ഗാന്ധിയും അന്ന് നടക്കുന്ന റാലിയില്‍ അണികളെ സംബോധന ചെയ്യും.
കിഴക്കന്‍ യുപിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം ആദ്യമായി പ്രിയങ്ക അണികളെ അഭിസംബോധന ചെയ്യുന്ന തെരഞ്ഞെടുപ്പ് റാലിയായിരിക്കും ഇത്.