ന്യൂഡല്‍ഹി: സൈന്യത്തിന്റെ പേരുപറഞ്ഞ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് തടയണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സിപിഎം. സൈനീക ആക്രമണങ്ങള്‍ ബിജെപി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുന്നവെന്ന ആരോപണം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് സിപിഎമ്മിന്റെ നടപടി. സൈനികരുടെ ചിത്രങ്ങളും പുല്‍വാമയിലെ ജവാന്മാരുടെ ജീവത്യാഗം, വ്യോമാക്രമണം തുടങ്ങിയ പദപ്രയോഗങ്ങളും പ്രചാരണത്തിന് ഉപയോഗിക്കന്നത് തടയണമെന്നും സിപിഎം ആവശ്യപ്പെട്ടു.
സൈന്യം രാജ്യത്തിന്റേതാണെന്നും ഏതെങ്കിലും പ്രത്യേക പാര്‍ട്ടിയുടേത് മാത്രമല്ലെന്നും അതിനാല്‍ സൈന്യത്തിന്റെ പേരില്‍ പ്രചരണം നടത്തുന്നത് തടയണമെന്നുമാണ് സിപിഎം ആവശ്യപ്പെട്ടത്.ലോക്സഭാ തിരഞ്ഞെടുപ്പില്‍ 50 ശതമാനം ബൂത്തുകളിലെങ്കിലും വിവി പാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്ന ആവശ്യവും സിപിഎം മുന്നോട്ടുവച്ചിട്ടുണ്ട്.
ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ബുധനാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷനെ നേരിട്ട് കണ്ടാണ് ആവശ്യം അറിയിച്ചത്.