ന്യൂഡല്‍ഹി: അയോധ്യ പ്രശ്നത്തിത്തിലെ മധ്യസ്ഥ ചര്‍ച്ചകളുടെ സാധ്യത പരിശോധിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്ന് മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി മുന്‍ സുപ്രീംകോടതി ജസ്റ്റിസുമാരുടെ പേരുകള്‍ അയോധ്യ കേസിലെ ഹര്‍ജിക്കാര്‍ സമര്‍പ്പിച്ചു തുടങ്ങി.
ജസ്റ്റിസ് എകെ പട്നായിക്കിന്റെ പേര് ഹിന്ദു മഹാസഭയും നിര്‍മോഹി അഖാഡയും മുന്നോട്ടു വച്ചിട്ടുണ്ട്. കേസിലെ കക്ഷികളായ ഹിന്ദു മഹാസഭ മുന്‍ ചീഫ് ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെഎസ് ഖേഹാര്‍ മുന്‍ സുപ്രീം കോടതി ജഡ്ജി എകെ പട്നായിക് എന്നിവരുടെ പേരുകള്‍ സുപ്രീംകോടതിക്ക് ശുപാര്‍ശ ചെയ്തു.
അതേസമയം, മറ്റൊരു കക്ഷികളായ നിര്‍മോഹി അഖാഡ മുന്‍ സുപ്രീം കോടതി ജഡ്ജിമാരായ ജസ്റ്റിസ് കുര്യന് ജോസഫ്, ജസ്റ്റിസ് എകെ പട്നായിക്, ജസ്റ്റിസ് ജിഎസ് സിംഗ്വി എന്നിവരുടെ പേരുകളാണ് മുന്നോട്ട് വച്ചിരിക്കുന്നത്.
കേസിലെ മുസ്ലീം കക്ഷികളും അല്പസമയത്തിനകം മധ്യസ്ഥരുടെ പേരുകള്‍ നിര്‍ദേശിക്കും. ഇന്ന് തന്നെ മധ്യസ്ഥരുടെ പേരുകള്‍ ശുപാര്‍ശ ചെയ്യണമെന്ന് സുപ്രീംകോടതി കേസിലെ കക്ഷികളോട് ആവശ്യപ്പെട്ടിരുന്നു.