ന്യൂഡല്‍ഹി: രാജ്യത്ത് 9.23 കോടി ശൗചാലയങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ സ്വഛ് ഭാരത് മിഷനിലൂടെ നിര്‍മിച്ചുവെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. 2014ല്‍ പദ്ധതി ആരംഭിക്കുന്ന സമയത്ത് 39 ശതമാനമായിരുന്നത് ഇപ്പോള്‍ 98.9 ശതമാനമായിട്ടുണ്ടെന്ന് അരുണ്‍ ജെയ്റ്റിലി ട്വിറ്ററില്‍ കുറിച്ചു.
രാജ്യത്തെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമടക്കം ഇപ്പോള്‍ പൊതുസ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്തുന്നതില്‍ നിന്ന് മുക്തമായിട്ടുണ്ടെന്നും ജെയ്റ്റ്ലി പറഞ്ഞു.