ന്യൂഡല്‍ഹി; കര്‍ണാടകയില്‍ കോണ്‍ഗ്രസിന് തിരിച്ചടി. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ വിമത എംഎല്‍എ ഉമേഷ് ജാദവ് ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തുടരുന്നതില്‍ താന്‍ തൃപ്തനല്ലെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ഉമേഷ് ജാദവ് രാജി വച്ചിരുന്നു.
ഗുല്ബാരയില് പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലിയില്‍ വച്ചാണ് ഉമേഷ് ജാദവ് ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപിയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ ഞാന്‍ വളരെയധികം സന്തോഷിക്കുന്നവെന്ന് അംഗത്വം സ്വീകരിച്ചതിന് ശേഷം ജാവേദ് പറഞ്ഞു. കലബൂര്ഗിയില് ഞങ്ങള്‍ ഒരു പുതിയ ചരിത്രമെഴുതും. അതിന് ജനങ്ങളുടെ പിന്തുണ ആവശ്യമുണ്ട്. തനിക്കൊരു അവസരം നല്കാന് അഭ്യര്‍ത്ഥിക്കുന്നുവെന്നും ജാദവ് കൂട്ടിച്ചേര്‍ക്കുന്നു.
കഴിഞ്ഞ ദിവസമാണ് നിയമസഭാ സ്പീക്കര്‍ രമേശ് കുമാറിന്റെ വസതിയിലെത്തി ഉമേഷ് ജാദവ് രാജിക്കത്ത് കൈമാറിയത്. ചിഞ്ചോളിയില്‍ നിന്നും മത്സരിച്ച് രണ്ട് തവണ എംഎല്‍എ ആയ ആളാണ് ഉമേഷ് ജാദവ്.