ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്പ്. ജമ്മുകാശ്മീരില്‍ രജൗരി ജില്ലയിലെ നൗഷേര സെക്ടറിലാണ് പാക് സൈന്യം ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് പാകിസ്താന് വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. നിയന്ത്രണ രേഖയ്ക്ക് സമീപം ഷെല്ലാക്രമണവും തുടരുകയാണ്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നത്.
അതേസമയം, ജമ്മു കാശ്മീരിലെ പുല്‍വാമ ജില്ലയിലെ ത്രാലില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചിരുന്നു. ഇന്നലെ രാത്രിയാണ് ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ത്രാലില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.