ഗുരുഗ്രാം: ലോകത്തിലെ ഏറ്റവും കൂടുതല്‍ വായു മലിനീകരമുള്ള 10 നഗരങ്ങളില്‍ ഇന്ത്യ ഏഴാം സ്ഥാനത്തെന്ന് പഠനം. ഐക്യുഎയര്‍ എയര്‍വിഷ്വല്‍ എന്ന ഏജന്‍സിയും ഗ്രീന്‍പീസും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ നഗരമായ ഗുരുഗ്രാം ആണ് മലിനീകരണ തോതില്‍ ലോകത്ത് ഒന്നാം സ്ഥാനത്തെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഗാസിയാബാദ് ആണ് രണ്ടാം സ്ഥാനത്തുള്ളത്. ലോകത്തെ ഏറ്റവും മലിനീകരണമുള്ള 30 നഗരങ്ങളില്‍ അതില്‍ 22ഉം ഇന്ത്യയിലാണ്. 2018ലെ വിവരങ്ങള്‍ ഉപയോഗിച്ചാണ് ഐക്യുഎയര്‍ എയര്‍വിഷ്വലും ഗ്രീന്‍പീസും ചേര്‍ന്ന് പഠനം നടത്തിയിരിക്കുന്നത്.
വായു മലിനീകരണത്തിന്റെ കാര്യത്തിലും ഇന്ത്യ മുന്നേറുകയാണ്. ഏറ്റവും രൂക്ഷമായ വായുമലിനീകരണമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ബംഗ്ലാദേശ് ഒന്നാമതും പാകിസ്താന് രണ്ടാമതും അഫ്ഗാനിസ്ഥാന് നാലാമതുമാണുള്ളത്.
മലിനീകരണം മൂലമുള്ള ചികിത്സകള്‍ക്കുവേണ്ടിയും ഉത്പാദന നഷ്ടം മൂലവും ഇന്ത്യയുടെ ആഭ്യന്തര വളര്‍ച്ചാനിരക്കിന്റെ 8.5 ശതമാനത്തോളം നഷ്ടമാകുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു
വര്‍ധിച്ചു വരുന്ന വായു മലിനീകരണം മൂലം അടുത്ത വര്‍ഷം ലോകത്ത് എഴുപത് ലക്ഷം ജീവനുകള്‍ നഷ്ടമാകുമെന്നും പഠനം മുന്നറിയിപ്പു നല്കുന്നു.