ന്യൂഡല്‍ഹി: ഓടിക്കൊണ്ടിരിക്കെ ട്രെയിനിന് തീപിടിച്ചു. യശ്വന്ത്പുര്‍-ടാറ്റാ നഗര്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിന്റെ പാന്‍ട്രികാറിലാണ് തീപടര്‍ന്നത്. ആന്ധ്രപ്രദേശിലെ ഈസ്റ്റ് ഗോധാവരി ജില്ലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം.
ട്രെയിനിലുണ്ടായിരുന്ന ജീവനക്കാര്‍ തീയണക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ല. ഇതോടെ ഒരു ജീവനക്കാരന് പാന്‍ട്രികാര്‍ കോച്ച് വിഭജിച്ചു. മറ്റുകോച്ചുകളിലേക്ക് തീപടരുന്നത് തടയാനായതോടെ വന്‍ദുരന്തം ഒഴിവായി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജാര്‍ഖണ്ഡ് തലസ്ഥാനമായ ജംഷെഡ്പൂരിക്ക് പോകുകയായിരുന്നു തീവണ്ടിയ്ക്കാണ് തീപിടിച്ചത്. സംഭവത്തെ തുടര്‍ന്ന് ഇതുവഴിയുള്ള നിരവധി ട്രെയിനുകളുടെ സര്‍വ്വീസുകള്‍ മുടങ്ങി. മിക്ക ട്രെയിനുകളും പലയിടങ്ങളിലായി മണിക്കൂറുകളോളം പിടിച്ചിട്ടു. എന്നാല്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചതായി അധികൃതര്‍ അറിയിച്ചു.