ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത ബീഡിക്ഷേമനിധി ഉദ്ഘാടന ചടങ്ങില്‍ മോഡിയെ പുകഴ്ത്തി സംസാരിച്ച സിപിഎം കേന്ദ്രകമ്മിറ്റി അംഗത്തിനെതിരെ നടപടി. കേന്ദ്രകമ്മിറ്റി അംഗവും മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയുമായ സര്‍സയ്യ ആദത്തെയാണ് മൂന്നു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്.
അതേസമയം, പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി നീക്കുപോക്കിന് സിപിഎം കേന്ദ്രകമ്മിറ്റിയുടെ തീരുമാനമായി. കോണ്‍ഗ്രസും സിപിഎമ്മും ആറു സിറ്റിംഗ് സീറ്റുകളില്‍ പരസ്പരം മത്സരിക്കില്ല. എഴു സീറ്റെങ്കിലും സിപിഎം ഒഴിച്ചിട്ടേക്കും. തീരുമാനം ഏകക്ണഠമായിരുന്നില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.