ബംഗളൂരൂ: കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എ ഉമേഷ് ജാദവ് രാജിവെച്ചു. കര്‍ണാടക നിയമസഭാ സ്പീക്കര്‍ രമേശ് കുമാറിന് ഉമേഷ് രാജിക്കത്ത് കൈമാറി. എംഎല്‍എ സ്ഥാനം രാജിവെച്ച് ഉമേഷ് ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കര്‍ണാടകയില്‍ മാര്‍ച്ച് ആറിന് പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കെടുക്കാനിരിക്കുന്ന പരിപാടിയില്‍ വെച്ച് ബിജെപിയില്‍ ചേരുമെന്നാണ് അറിയുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെ ഗുല്‍ബര്‍ഗ മണ്ഡലത്തില്‍ നിന്ന് ഉമേഷ് ജാദവ് മത്സരിച്ചേക്കുമെന്നും അഭ്യൂഹങ്ങള്‍ ഉണ്ട്. ചിഞ്ചോളിയില്‍ നിന്നും മത്സരിച്ച് രണ്ട് തവണ എംഎല്‍എ ആയ ആളാണ് ഉമേഷ് ജാദവ്. കര്‍ണാടകയിലെ നാല് വിമത എംഎല്‍എമാരില്‍ ഒരാളായിരുന്നു അദ്ദേഹം.
അതേസമയം ഉമേഷ് ജാദവിനെതിരെ കൂറ് മാറ്റ നിയമപ്രകാരം നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. കര്‍ണാടക ഭരിക്കുന്ന കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തെ തകര്‍ക്കാനുള്ള ശ്രമത്തിലാണ് ബിജെപിയെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.