സോളാപൂര്‍; സിപിഎം കേന്ദ്രകമ്മിറ്റി അംഗവും മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയുമായ നരസയ്യ ആദമിനെ മൂന്ന് മാസത്തേക്ക് കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് നടപടി.
മഹാരാഷ്ട്രയിലെ സോലാപൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സംസ്ഥാന മുഖ്യമന്ത്രിയും പങ്കെടുത്ത വേദിയില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കുന്ന രീതിയില്‍ പ്രസംഗിച്ചതിനാണ് അച്ചടക്ക നടപടിയെന്ന് സിപിഎം കേന്ദ്ര നേതൃത്വം വിശദീകരിച്ചു.