ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി വിട്ട് വീഴ്ചയ്ക്ക് തയ്യാറായി സിപിഎം. സിറ്റിംഗ് സീറ്റുകളില്‍ പരസ്പരം മത്സരിക്കേണ്ടതില്ലെന്നാണ് തീരുമാനം. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് കോണ്‍ഗ്രസും തയ്യാറായിട്ടുണ്ട്. ഇന്ന് ചേര്‍ന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്.
കോണ്‍ഗ്രസിന്റെ നാലും സിപിഎമ്മിന്റെ രണ്ടും സിറ്റിംഗ് സീറ്റുകളില്‍ പരസ്പരം മത്സരിക്കില്ല എന്നാണ് ധാരണയായിട്ടുള്ളത്. മൊത്തം ആറ് സീറ്റുകളില്‍ സിപിഎം കോണ്‍ഗ്രസ് നീക്കുപോക്ക് ഉണ്ടാകും. മറ്റു സീറ്റുകളില്‍ സിപിഐഎംഎല്‍, മറ്റ് പുരോഗമന സ്വഭാവമുള്ള പാര്‍ട്ടികള്‍, സ്വതന്ത്രര്‍ എന്നിവരുമായി സഹകരിച്ച് വിശാല മുന്നണിയായി മത്സരിക്കുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു.
ബിജെപിയ്പ്പിക്ക് എതിരായുള്ള വോട്ടുകള്‍ ഒന്നിപ്പിക്കുക, ലോക്സഭയില്‍ ഇടതുപക്ഷത്തിന്റെ ശക്തി വര്‍ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് സീറ്റ് കാര്യത്തില്‍ നീക്ക് പോക്കിന് തയ്യാറായതെന്നും യച്ചൂരി കൂട്ടിച്ചേര്‍ത്തു.