മൈസൂരു: ഭീകരാക്രമണങ്ങളില്‍ സംശയം ഉന്നയിച്ച് കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. എന്ത് കൊണ്ടാണ് ഇപ്പോള്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടായതെന്ന് എച്ച്ഡി കുമാരസ്വാമി ചോദിച്ചു. ഇന്ത്യ-പാക് സംഘര്‍ഷത്തെക്കുറിച്ച് മൈസൂരുവില്‍ സംസാരിക്കവേയായിരുന്നു കുമാരസ്വാമിയുടെ ആരോപണം.
എന്തുകൊണ്ടാണ് ഭീകരാക്രമണങ്ങള്‍ ഇപ്പോള്‍ ഉണ്ടായത്. ഇപ്പോള്‍ എന്താണ് സംഭവിക്കുന്നതെന്നും ഇതിനെ കുറിച്ച് നിങ്ങള്‍ ചിന്തിക്കണമെന്നും കുമാരസ്വാമി പറഞ്ഞു. തന്റെ പിതാവ് എച്ച്ഡി ദേവഗൗഡ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടായിട്ടില്ലെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു. കാശ്മീരിലൂടെ സഞ്ചരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് വലിയ സുരക്ഷ വേണം. എന്നാല്‍ ദേവഗൗഡ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഇന്ത്യ-പാക്കിസ്ഥാന് അതിര്‍ത്തിയിലേക്ക് തുറന്ന ജീപ്പില്‍ സഞ്ചരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.