മുംബൈ: ട്രെയിന്‍ യാത്രക്കിടെ ടിടിഇ അപമര്യാദയായി പെരുമാറിയെന്ന് യുവതിയുടെ പരാതി. ചെന്നൈ ദാദര്‍ എക്സ്പ്രസില്‍ കഴിഞ്ഞ ദിവസമാണ് ചെന്നൈ സ്വദേശിയായ യുവതിക്കെതിരെ അധിക്രമം നടന്നത്.
യുവതിയുടെ മുന്നിലെത്തിയ ടിടിഇ പെട്ടന്ന് വസ്ത്രങ്ങള്‍ അഴിക്കുകയും ലൈംഗികചേഷ്ടകള്‍ കാണിക്കുകയുമായിരുന്നുവെന്നാണ് ഇവരുടെ പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ടിടിഇ എച്ച് എസ് മീണയ്ക്കെതിരെ റെയില്‍വേ പോലീസ് കേസെടുത്തു. മുംബൈയില്‍ ആശുപത്രിയില്‍ രോഗബാധിതനായി കഴിയുന്ന പിതാവിനെ കാണാനായി പോവുകയായിരുന്നു യുവതി.