ന്യൂഡല്‍ഹി: റാഫേല്‍ പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതി ചൊവ്വാഴ്ച വാദം കേള്‍ക്കും. വിധിയിലെ പിഴവ് തിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നല്കിയ അപേക്ഷയും കോടതി അന്ന് പരിഗണിക്കും.
റാഫേല്‍ കരാര്‍ സംബന്ധിച്ച് സുപ്രീംകോടതി കഴിഞ്ഞ ഡിസംബറില്‍ പുറപ്പെടുവിച്ച വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികളാണ് ചൊവ്വാഴ്ച പരിഗണിക്കുന്നത്. പ്രശാന്ത് ഭൂഷന്, യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി സഞ്ജയ് സിംഗ് എന്നിവരാണ് വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത്. ഹര്‍ജികള്‍ പരിഗണിക്കുന്നത് തുറന്ന കോടതിയിലാകും എന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.